Wednesday, April 8, 2009

you were my death







You were my death:
you I could hold
when all fell away from me.

paul celan

8 comments:

ഗുപ്തന്‍ said...

ഹൊ ഇതാണീ വാധ്യാന്മാരുടെ കുഴപ്പം.. എന്തു വിഷയത്തിലും കയറി അക്കാഡമിക് ആയിക്കളയും..

പണ്ട് ശങ്കരേട്ടന്‍ ഒരു ഹോട്ടല്‍ മുറിയില്‍ കാലന്‍ കുടവച്ചു മറന്നു. തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ അകത്ത് മലയാളം വാധ്യാരുടെയും വാധ്യായണിയുടെയും ഹണിമൂണ്‍ ..

വാധ്യാന്‍: “ കുങ്കുമം വാരിപ്പൂശിയതുപോലെയുള്ള ഈ മൃദുലകപോലങ്ങള്‍ ആരുടേതാണ്?”
വാധ്യായണി: “മധുപകുലം നിരയിട്ടതുപോലെ കാണപ്പെടുന്ന ഈ കേശസംസ്കാരമാരുടേതാണ്? “
വാധ്യാന്‍: ചെന്തൊണ്ടിപ്പഴം തോറ്റുപോകുന്ന അധരവും ശശാങ്ക ശകലം പോലെ മറഞ്ഞും തെളിഞ്ഞും ഒളിപൊഴിക്കുന്ന ദന്തനിരകളും ആരുടേതാണ്?”

അങ്ങനെ വാധ്യാനും വാധ്യായണിയും കൂടെ ചോദ്യങ്ങളുടെ ഒന്നാം താള്‍ മറിച്ചപ്പോള്‍ ശങ്കരേട്ടന്‍ പുറത്തുനിന്ന് വിളിച്ചുപറഞ്ഞു. ഇപ്പറഞ്ഞതൊന്നും ആര്‍ടേതാന്നറിയൂല്ല. ആ മൂലക്കിരിക്കുന്ന കാലന്‍ കൊട..അതെന്റെയാ..”

najeeb said...

പോള്‍ സെലന്റെ കവിത ഏത് അര്‍ത്ഥത്തില്‍ എഴുതിയതാണെന്ന് എനിക്കറിയില്ല. അതിന്റെ രാഷ്ട്രീയ പശ്ചാത്തലവും ഞാന്‍ പരിഗണിക്കുന്നില്ല. വിവര്‍ത്തകനെ വെല്ലുവിളിക്കുന്ന അതിന്റെ ഭാവം മാത്രം മതി ആ കവിത ആസ്വദിക്കാന്‍ എന്നാണ് ഞാന്‍ കരുതിയത്‌. ചിത്രത്തിനുമുണ്ട് ഇതു പോലെ പറഞ്ഞറിയിക്കാനാവാത്ത ഒരു ഭാവം. ഇതു രണ്ടും ചേര്‍ത്ത് വെക്കുക എന്ന ' വിക്രിയെറ്റിവിറ്റി ' മാത്രമാണ് എന്റെ സംഭാവന.

ഗുപ്തന്‍ said...

പോസ്റ്റ് കമ്യൂണിക്കേറ്റ് ചെയ്യാതിരുന്നൊന്നും ഇല്ല.ടെക്സ്റ്റും ചിത്രവും ആ തലത്തില്‍ യോജിക്കുന്നുണ്ട് താനും :)

ബൈ ദ വേ ആരുടേതാണ് ആ ചിത്രം ?

ഗുപ്തന്‍ said...

അമാന്യമായതുകൊണ്ട് ഫാഷിസം എന്നു പറയുന്നത് ബ്രാന്‍ഡിംഗ് അല്ല അല്ലേ നോണ്‍ തോട്ടേ..

കുടിക്കാനൊരു പാത്രം വെള്ളം വേണ്ടപ്പോള്‍ H2O ചോദിക്കുന്നതിനെ മാന്യമായ ഭാഷയില്‍ ജാര്‍ഗണ്‍ എന്നും ശങ്കരേട്ടന്റെ അമാന്യമായ ഭാഷയില്‍ ഭ്രാന്തെന്നും പറയും.

ഓക്കാമിന്റെ റേസര്‍ എന്ന് കേട്ടിട്ടുണ്ടോ.. മെറ്റഫിസിക്സിനു മാത്രമല്ല വായനക്കും എഴുത്തിനും അത് നല്ലൊരു റ്റൂള്‍ ആവും അത് :).

ഗുപ്തന്‍ said...

ഒന്നുറങ്ങി എഴുന്നേറ്റ് നോക്കിയപ്പോഴാണ് കണ്‍ഫ്യൂഷന്‍ മനസ്സിലായത്. കവിക്ക് എഴുതാനുള്ള സ്വാതന്ത്ര്യത്തേയൊന്നും ഞാന്‍ ചോദ്യം ചെയ്തില്ല എന്റെ നോണ്‍ ഫാഷിസ്റ്റേ... പോല്‍ സെലാന്‍-ന്റെ കവിത മനസിലാകാതിരുന്നുമില്ല. അതിന് ആ ചിത്രം വഴി കൊടുക്കാവുന്ന ഭാഷ്യവും ദുര്‍ഗ്രഹമല്ല. അതെന്റെ രണ്ടാമത്തെ കമന്റ് കണ്ടാല്‍ മനസ്സിലാകും എന്ന് കരുതി :)

ഗുപ്തന്‍ said...
This comment has been removed by the author.
ഗുപ്തന്‍ said...

ഓക്കെ.. ഞാന്‍ വിട്ടു. നജീബ് കമന്റില്‍ പറഞ്ഞതാണുദ്ദേശിച്ചതെങ്കില്‍ പോസ്റ്റിനെക്കുറിച്ചോ അതിലെ കവിതയെക്കുറിച്ചോ ആയിരുന്നില്ല എന്റ്റെ കമന്റ് എന്ന് മാത്രം ഒരു ക്ലാരിഫിക്കേഷന്‍ ആവശ്യമാണെന്ന് തോന്നുന്നു. വേറേ ഒരുപാട് പണിയുണ്ടേ

najeeb said...

ഇമേജ്: ഞാന്‍ ഭാവം എന്നുദ്ദേശിച്ചത് State/character എന്ന അര്‍ത്ഥത്തിലാണ് (അവലംബം :ഡീസീ ബുക്സിന്റെ മലയാളം ഇംഗ്ലീഷ് നിഘണ്ടു. വാധ്യന്മാരുടെ വേറൊരു സൂകേട്‌. അവലംബം ഇല്ലാതെ നിവര്‍ന്നു നില്ക്കാന്‍ ആകില്ല. നിരാലമ്ബര്‍!) ഇന്ത്യന്‍ ലാവണ്യ ശാസ്ത്രം പറയുന്ന ഭാവവും ഞാന്‍ പറഞ്ഞ ഭാവവും ഒന്നാണോ എന്ന് അറിയില്ല.

പിന്നെ ചെലാന്‍ ജനിച്ചത്‌ പണ്ടു റുമാനിയയുടെയും ഇന്നു യുക്രൈനിന്റെയും ഭാഗമായ ബുകൊവിന എന്നാണ് വിക്കിപീഡിയ പറയുന്നതു. അയാള്‍ ഒരു റുമാനിയന്‍ കവി ആണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്‌. ആ അര്‍ത്ഥത്തില്‍ ജര്മാനില്‍ തന്നെ ആകണമെന്നില്ല ഒറിജിനല്‍ രചന. എന്റെ വിവര്‍ത്തന പരീക്ഷണത്തിന് ഒതുങ്ങുന്ന വരികളല്ല സെലന്റെത് എന്ന് മാത്രമെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. ഞാന്‍ ജീവിക്കുന്ന ഭാഷയില്‍ സെലന്റെ ജീവിതം വിവര്തനാതീതമാണ്. വള്ളുവനാടന്‍ മലയാളത്തിന്റെ വക്കാലത്ത് ഞാന്‍ ഏറ്റെടുത്തിട്ടില്ല.

ഗുപ്തന്‍: ചിത്രം ആരുടേതാണെന്ന് പിടിയില്ല. തപ്പിപ്പിടിച്ചു നോക്കട്ടെ. ഏതോ ബ്ലോഗില്‍ നിന്നു ചൂണ്ടിയതാണെന്ന് മാത്രം അറിയാം.