Monday, November 28, 2011

മോഹം

ഒരു മടുപ്പില്‍ നിന്നു അടുത്തതിലേക്കുള്ള
അകലത്തെയാണോ മോഹം എന്ന് വിളിക്കുന്നത്‌?

Tuesday, February 1, 2011

ക്യാമ്പസ്‌ റിക്രൂട്മെന്റ്റ്‌

അന്ന് കോളേജില്‍ ചെന്നപ്പോള്‍ പതിവില്ലാത്ത വിധം കുട്ടികള്‍ എല്ലാവരും പല വഴിക്ക് തിരക്കിട്ട് പാഞ്ഞു നടക്കുന്നു. എല്ലാവരുടെ കയ്യിലും ഉണ്ട് കൈക്കോട്ടും കൊട്ടയും. " അറിഞ്ഞില്ലേ സാറെ നാളെ ക്യാമ്പസ്‌ റിക്രൂട്മെന്റ്റ്‌ നടത്താന്‍ വിപ്രോയും ഇന്‍ഫോസിസും വരുന്നുണ്ട്. അതാ ക്യാമ്പസ്‌ വൃത്തിയാക്കുന്നെ". അമേരിക്കക്കാരന്റെ ചവറു കോരാന്‍ ഉള്ളതല്ലേ.ഇപ്പോളെ ഒരു പരിശീലനം നല്ലതാ , മനസ്സിലോര്‍ത്തു.

Thursday, April 22, 2010

brown spot

mom again told me about
the brown spot that reappeared
on the side of her tiny hand.
she feels that the mark
is an omen,good or bad
she is not sure of.

Saturday, December 5, 2009

കത്ത്

അവിടെ സുഖം തന്നെ അല്ലെ?..ഇവിടെ സുഖം തന്നെയാണ്..കാറ്റുകാലം തുടങ്ങിയതിന്റെ ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ...പുറത്തിറങ്ങാന്‍ വയ്യ..ആകെ പൊടിയും പിന്നെ ഒരു തരം വരള്‍ച്ചയും...സുഷമ വിളിച്ചിരുന്നു.. അവളുടെ കുട്ടിക്ക് എന്തോ കരപ്പനാത്രേ...അവള്‍ടെ കേട്ട്യോനച്ചാല്‍ അവളെയൊന്നും നോക്കാന്‍ നേരല്ലത്രേ...എപ്പളും നാട്ടാരുടെ കാര്യം... ഇനിപ്പോ ഇവന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങീട്ടു വേണല്ലോ നാടൊക്കെ ഒന്നു നന്നാവാന്‍.ആ കുട്ടീടെ ഒരു കാര്യം..പഠിക്കാനും പൊറകില്‍, ഇപ്പൊ ദാ കല്യാണം കഴിച്ചു കൊടുത്തപ്പോ അതും തല തിരിഞ്ഞു പോയി..അവള്‍ ജനിച്ചപ്പളെ പണിക്കര് പറഞ്ഞതാ ഈ കുട്ടി നിങ്ങളെ ബുദ്ധിമുട്ടിക്കുംന്നു...പറഞ്ഞ പോലെന്ന്യായി..എന്താപ്പോ ചെയ്യാ....ആ പിന്നെ അടുത്ത പ്രാവശ്യം വരുമ്പോ ബ്രുടിന്റെ സ്പ്രേ വേണ്ടാട്ടോ..പുതിയ ഏതോ ഒരെണ്ണം വന്നിട്ടുണ്ടല്ലോ, ജൈദ് ഗൂഡിയോ അങ്ങനെ എന്താണ്ടോ പേരായിട്ട്? ആ അത് മതി..പാവം മരിച്ചു പോയി...കാര്യം നമ്മള് ഇന്ത്യക്കാരെ അവള്‍ മൊത്തം അവള്‍ തെറി വിളിച്ചെങ്കിലും എനിക്ക് അവളോട്‌ ഒരു ഇതുണ്ടായിരുന്നു.ശില്പ ഷെട്ടിയെക്കള്‍ കേമി ഗൂഡി തന്നെയാണ്....ശില്പ ഷെട്ടി, ആരെങ്കിലും കൊച്ചുങ്ങള്‍ക്കിടുന്ന പേരാണോ ഇത്. അവളെ അല്ല, അവളുടെ വീട്ടില്‍ ഉള്ളോരെ വേണം തല്ലാന്‍..അപ്പൊ മറക്കണ്ട സ്പ്രേയുടെ കാര്യം...ഇനി മുതല്‍ ഇന്ത്യന്‍ ബാങ്കില്‍ പൈസ അയക്കണ്ട.അവിടത്തെ ആ മാനേജര്‍ ആളത്ര ശരിയല്ല...എടക്കെടക്ക് അയാളുടെ കാബിനിലേക്ക്‌ വിളിപ്പിക്കും,അവിടെ ഒപ്പിട്‌ ഇവിടെ ഒപ്പിട്‌ എന്ന് പറഞ്ഞു.
ഇനി വിശേഷം ഒന്നു ഇല്ല
നിര്‍ത്തട്ടെ
ഒരു കാര്യം ചോദിയ്ക്കാന്‍ മറന്നു.പ്രഷറിന്റെ ഗുളിക ഒക്കെ നേരത്തിനു കഴിക്കുന്നുണ്ടല്ലോ അല്ലെ?

Monday, October 5, 2009

No one knew why father

dropped his aitches,

or why he always wore

a long face in the company

of those dandies,

who flooded the neighborhood

with their customary

cock-a-doodle-doo.

they laughed, he too kept

a smile unwithered, tiny though.

they gave us pamphlets which

tasted of cockroaches

and biscuits which

told the unheard-of lies……

still father drops his aitches.

Sunday, October 4, 2009

i like cherries,
specially
the ones with
blood still dropping
and wound
still yawning at me

Sunday, September 13, 2009

the last pain

the last pain
it was nothing
nothing, i say.
but it looked
like the rays
of a dying sun
weary of reason.
did i say reason?
oh yes.
then it is true.
it reaches out
but returns empty.