Wednesday, January 21, 2009

സ്വപ്നം


ലോകം മുഴുവന്‍ തന്റെ മുമ്പില്‍ നമിക്കുന്ന ദിവസം
സ്വപ്നം
കണ്ട്
അവള്‍ പൊട്ടക്കിണറ്റില്‍ ചുരുണ്ടുകിടന്നു.
ഒരു നാള്‍ അവളുടെ സ്വപ്നം ഫലിച്ചു.
ചുണ്ടില്‍ മുറി ബീഡിയും കയ്യില്‍ നീണ്ട വടിയും
റാന്തല്‍വിളക്കുമായി അവന്‍ അവളെ ക്ഷണിക്കാനെത്തി.
അയാള്‍ നീട്ടിയ വടിയിലൂടെ അവള്‍ അദ്ഭുത ലോകത്തേക്ക് പിടിച്ചുകയറി.
ഒട്ടും വേദനിപ്പിക്കാതെ അയാള്‍ അവളുടെ ഉടല്‍ രണ്ടായി പകുത്തു.
ഏഴ് കടലും കടന്നു അവള്‍ ലോകത്തിന്റെ തീന്‍ മേശയില്‍,
മസാലയില്‍
കുളിച്ച് ..............................
മൊരിഞ്ഞ്......................


അവളുടെ മുഴുത്ത ശരീരത്തിന്റെ അവകാശം ആര്‍ക്കെന്ന തര്‍ക്കത്തിലായിരുന്നു
ലോകം
അപ്പോള്‍.

6 comments:

mumsy-മുംസി said...

മഴ പെയ്യട്ടെ, എല്ലാ പൊട്ട കിണറുകളും നിറയട്ടെ, തവളകള്‍ പുറത്തെ ലോകം കാണട്ടെ, തീന്‍മേശയിലെ വിഭവമാവണമോയെന്ന് സ്വയം തീരുമാനിക്കട്ടെ ...!

she.... said...
This comment has been removed by the author.
ശ്രീ said...

അത്രേയുള്ളൂ ഒരു തവള ജന്മം!

yousufpa said...

സായന്തനങ്ങളില്‍ പെയ്തു തീര്‍ന്ന മഴയുടെ മര്‍മ്മരങ്ങള്‍ മാക്രിക്കൂട്ടങ്ങള്‍ ഏറ്റുവാങ്ങി ഉണ്ടാക്കുന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന ആ ശബ്ദകോലാഹലങ്ങളുണ്ടല്ലോ അതാണ് എന്‍റെ മനസ്സില്‍ എന്നും ഉടക്കി കിടക്കാറുള്ളത്.

പിന്നെ കെ പി ഹൌസിലെ ലോനപ്പേട്ടന്‍റെ മസാലക്കൂട്ടും.

ചെറുതാണെങ്കിലും നല്ല പോസ്റ്റ്.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഉടല്‍ രണ്ടായി പകുക്കപ്പെടുമ്പോഴെങ്കിലും അവള്‍ പാഴ്ക്കിനാവില്‍ നിന്ന്‌ ഉണര്‍ന്നിരുന്നുവോ എന്തോ...!!!!!

Sapna Anu B.George said...

ഇത്ര സുന്ദരമായ ഒരു കഷണം പൊരിഞ്ഞ സുന്ദരമായ സ്വാദുള്ളതും,‘എന്റെ നാമം വൃധാ‘ എടുത്തതുമായ സാഹിത്യം ഞാനാദ്യമായിട്ടാന്നു കാണുന്നെ....