Friday, November 28, 2008

ചിപ്പിയും മണല്‍തരിയും

സുന്ദരീ!!!!!!!!

പുറന്തോടിന്റെ സുരക്ഷയില്‍

വിശ്വസിച്ചു മയങ്ങിയ ചിപ്പിയുടെ

സ്വസ്ഥതയിലേക്ക് നുഴഞ്ഞെത്തിയ

മണല്‍തരിയുടെ മേല്‍

പാവം ചിപ്പി ചൊരിഞ്ഞ

പ്രാക്കും ശകാരവും കണ്ണീരുമാണ്

നിന്റെ കാതില്‍ തൂങ്ങിയാടുന്ന

മുത്തുകമ്മലുകള്‍ എന്നെ ഓര്‍മിപ്പിക്കുന്നത്‌.

4 comments:

mumsy-മുംസി said...

മുത്തിന്റെ തിളക്കം എപ്പോഴും ചിപ്പിയുടെ വേദനയായിരിക്കും. ഒരപൂര്‍ണത അനുഭവപ്പെട്ടെങ്കിലും നല്ലത് , നന്ദി.

sree said...

ഇങ്ങിനെയായിരിക്കണം കണ്ണീരും പ്രാക്കും ശകാരവും ഒരു വേള മുത്തുകളായി മാറുന്നത്..പ്രണയത്തീയില്‍ ഉരുകിയുറച്ചപ്പോള്‍ മണല്‍ത്തരി മുത്തായി...ചിപ്പിയോ?

നല്ല വരികള്‍ നജീ...കാലപ്പഴക്കം ചെന്ന ആശയമാണെങ്കിലും നന്നായി.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

കണ്ണുമഞ്ഞളിപ്പിക്കുന്ന തിളക്കത്തിനിടയില്‍ കണ്ണില്‍പ്പെടാതെപോകുന്ന തിക്‌തയാഥാര്‍ത്ഥ്യങ്ങള്‍...

ശ്രീയോട് ഒരു വാക്ക്..
ചിപ്പി തകര്‍ന്നടിഞ്ഞ്‌ മണ്‍ത്തരിയായി രൂപമെടുത്ത് മറ്റൊരു ചിപ്പിയില്‍ കയറിക്കൂടി പ്രണയത്തീയില്‍ ഉരുകിയുറച്ച് മുത്തായി പിറവിയെടുക്കും . അതാണ്‌ കാവ്യനീതി.

yousufpa said...

മുത്ത് ന്‍ല്‍കുന്ന തിളക്കത്തില്‍ ചിപ്പി വേദന മറന്നേക്കും.