Wednesday, November 12, 2008

ശല്ല്യം

"ഓ ഈ മുള വലിയ ശല്യമായല്ലോ . എത്രയെന്നു വെച്ചാ മുറ്റം തൂക്കുക?
മുറിച്ചു കളയനോക്കുമോ വല്ലവന്റെ തൊടിയിലല്ലേ?"

അവളുടെ പറച്ചില്‍ കുറെ നേരം നില്ക്കും. പറഞ്ഞു മടുത്താല്‍ നിര്‍ത്തിയേക്കും. അങ്ങോട്ട് പോണ്ട . അങ്ങേലെ പറമ്പ് കാരനോട് മുള മുറിക്കാന്‍ പറയണമെന്ന് വീട് താമസിച്ച അന്ന് തൊട്ടു പറയാന്‍ തുടങ്ങിയതാണ്‌ അവള്‍ . എങ്ങിനെയാണ്‌ ഒരു പരിചയവുമില്ലാത്ത ആളോടു പോയി അയാളുടെ പറമ്പിന്റെ കാര്യങ്ങള്‍ പറയുക? ഈ കഴുതക്ക് അടുക്കലയിലിരുന്നു നോടിഞ്ഞാല്‍ മതിയല്ലോ? ആള്‍ക്കാരുടെ മുഖത്ത് നോക്കേണ്ടത്‌ ഞാനല്ലേ?

പത്തു സെന്റ് വേണം. അതും ടൌണിന്റെ അടുത്ത് തന്നെ. ഒത്തു വന്നതിവിടെയാണ്. ബസ്സ് ഇറങ്ങി പത്തു മിനിട്ട് നടക്കണം. എന്തെങ്ങിലുമാവട്ടെ. വീട് വെച്ചു. അടുത്തൊന്നും താമസക്കരില്ല. ഒഴിഞ്ഞ ഭൂമി. വീടുകള്‍ വന്നിട്ട് വേണം . ഒച്ചയും അനക്കവുമില്ലാതെ എങ്ങിനെ കഴിയും?

വീടിനു പുറകിലുള്ള മുളങ്കടാണ് ആകെ ആശ്വാസം. മുളകളുടെയും കിളികളുടെയും കലപില. കാറ്റടിച്ചാല്‍ പറയണ്ട. എല്ലാം കൂടെ ആര്‍ത്തു വിളിച്ചു ബഹളം തന്നെ.

ഒരു ദിവസം ഓഫിസ് വിട്ടു വന്ന പാടു അവള്‍ ഓടി വന്നു. പതിവില്ലാത്ത സന്തോഷം മുഖത്ത്. പിന്നിലെ പറമ്പ് വിറ്റു പോയത്രെ. വീട് പണിയാനാണ് പോലും. അവളുടെ വാക്കുകളില്‍ അയല്‍ വാസികള്‍ വരുന്ന സന്തോഷം. പകലത്തെ മുഷിപ്പിനു അറുതിയയല്ലോ.

പിറ്റേന്ന് രാവിലെ ഇറങ്ങുമ്പോഴേ കണ്ടു നീണ്ട തോട്ടിക്കത്തി പിടിച്ച രണ്ടാളുകള്‍.

തിരിഞ്ഞു നോക്കാതെ നടന്നു. പുറകില്‍ ചൂളമടിച്ചു ആരോ വിളിക്കുന്ന പോലെ . അതോ അടക്കിപ്പിടിച്ച നിലവിളിയാണോ?

5 comments:

sree said...

മുളംകാടിന്റെ മുരടനക്കങ്ങളും നിലവിളിയും കേള്‍ക്കാം..പക്ഷെ അടുക്കളയില്‍ ഒരു ‘കഴുതയുടെത്’ കേട്ടൂടാ? കാടിന് മനുഷ്യന്റെ ശബ്ദം, മനുഷ്യനു മൃഗത്തിന്റെ...

നല്ല ആശയം, ഒതുക്കം.

ഗുപ്തന്‍ said...

ശ്രീ പറഞ്ഞതുപോലെ ഒരു എതിര്‍‌വായനക്ക് ചാന്‍സ് ഉണ്ട്. നന്നായി. :)
ഓഫ്. സെറ്റിംഗ്സില്‍ കമന്റ്റ് സെക്ഷന്‍ എടുത്തിട്ട് വേഡ് വേരിഫിക്കേഷന്‍ ഒഴിവാക്കൂ. സ്പാം ശല്യം ഉണ്ടാകാതാത്തിടത്തോളം അതിന്റെ ആവശ്യം ഇല്ല.

മാണിക്യം said...

ചില നേരത്ത് തോന്നും
മനുഷ്യരേക്കാല്‍ നല്ല ചങ്ങാതികളാണ്
മരങ്ങള്‍ എന്ന്, ഇനി എനിക്ക് സ്വത്വേ അല്പം ഭ്രാന്ത് ഉള്ളതു കൊണ്ടാണൊ അതോ മിണ്ടാന്‍ ആരും കൂടെ ഇല്ലാത്ത കൊണ്ടോ എന്തോ ഞാ‍ന്‍ ഈ പറമ്പിലെ എന്റെ ചെടികളോടും മരങ്ങളോടും ഒക്കെ സംസാരിക്കുന്നു... അവ എന്നോടും .

ഇന്നലെ അവന്‍ ഇലയൊക്കെ പൊഴിച്ച് മൌനിയായി നില്‍ക്കുന്നു .. ഒരു വൃദ്ധന്റെ നിസഹായതയോടെ .. ഇളം കാറ്റില്‍ പൊട്ടിച്ചിരിച്ചിരുന്ന ഇലകളിന്നില്ല അവയ്ക്കിടയില്‍ വന്നിരുന്ന് പഴങ്ങള്‍ കൊത്തി തിന്നിരുന്ന് കിളികളിന്നില്ലാ..
ഏകാന്തത .. എന്നും കാലത്തെ ഒരു കപ്പ് കട്ടന്‍ കാപ്പിയും ആയി ഞാന്‍ നോക്കി നിന്നിരുന്ന പുലരുമ്പോഴുള്ള ആ കലപില അതുമിന്നില്ല....

ഇന്ന് വല്ല്ലാത്ത ശൂന്യത...
കൊള്ളാം കേട്ടോ “ശല്ല്യം” ഇല്ല ഇവിടെ വന്ന് മനസ്സ് തുറക്കാന്‍ തോന്നുന്നു......:)

ഗുപ്തന്‍ said...

http://changadam.blogspot.com/2008/11/blog-post.html ഈ പോസ്റ്റ് നോക്കൂ നജീ. കഥ നടന്നു :(

yousufpa said...

അത് ആരും ചൂളമടിച്ചതല്ല,മുലങ്കാടിന്റെ മര്‍മ്മരമായിരുന്നു.