Monday, March 23, 2009

മോനിദീപ

മോനിദീപ!

ഏതാണ്‌ നിന്റെ പര്‍വതങ്ങള്‍?
ഏതാണ്‌ നിന്റെ നദി?
ഏതാണ്‌ നിന്റെ ഭൂമി?
സമുദ്രം പോലെ അലയടിക്കുന്ന നിന്റെ കണ്ണുകള്‍ക്ക്‌
ഏത് പലായനത്തിന്റെ കഥയാണ് പറയാനുള്ളത്.

മോനിദീപ!

നവോമിയുടെ മരുമകള്‍ റുതിനെ പോലെ
നീയും പോരുന്നോ എന്റെ അരിവാള്‍ തലപ്പില്‍
നിന്നും ഉതിര്‍ന്നു വീഴുന്ന യവ മണികള്‍ പെറുക്കിയെടുക്കാന്‍.
"നിങ്ങളുടെ ആളുകള്‍ തന്നെ എന്റെ ആളുകള്‍,
നിങ്ങളുടെ നാട് എന്റെതും"-
റുതിനെ പോലെ നീയും പിറുപിറുത്തു.

മോനിദീപ!

നീ ഊതിവിട്ട പുകച്ചുരുളുകള്‍ക്കിടയില്‍ നിന്നു
നിന്റെ കണ്ണുകള്‍,
വീണ്ടും പാലായനത്തെ ഓര്‍മിപ്പിചു കൊണ്ടിരുന്നു.



1 comment:

ഉസ്മാന്‍ പള്ളിക്കരയില്‍ said...

പുകച്ചുരുളുകളിലൂടെ തെളിയുന്ന കണ്ണുകളിൽ പലായനത്തിന്റെ ചകിത ഭാവം...

കൊള്ളാം.