Monday, January 5, 2009

ഉത്തരവാദിത്തമുള്ള ജോലി

കൊല്ലലാണോ ചാകലാണോ
കൂടുതല്‍ ഉത്തരവാദിത്തമുള്ള ജോലി?

എനിക്ക് തോന്നുന്നു ആദ്യത്തേതാണെന്ന്.
ചാകുന്നവന് മുന്‍പിന്‍ നോക്കേണ്ട കാര്യമില്ല
ദിവസം കാത്തിരുന്നാല്‍ മതിയാകും
ഇനി കാത്തിരുന്നില്ലെങ്ങിലും ചത്തോളും.

കൊല്ലുന്നവന്റെ കാര്യം ഇങ്ങനാണോ?
എന്തൊക്കെ നോക്കണം.
ചത്തെന്നു ഉറപ്പിക്കണം
പകവീട്ടാന്‍ കുടുംബത്തില്‍ നിന്നു
ആരും വരാത്ത മട്ടില്‍ ഒതുക്കണം.
കൊല്ലാന്‍ നിയമിച്ച യജമാനനെ
തിരിഞ്ഞു കുത്തിയെക്കാവുന്ന കൂട്ടാളിയെ
ഒക്കെ സംശയിക്കണം.

പിന്നെ,
ചാകുന്നവന്റെ അവസാനത്തെ നോട്ടവും പിടച്ചിലും.
അതങ്ങനെ മനസ്സില്‍ തേട്ടി തേട്ടി വരും
മരണത്തിന്റെ ചൂണ്ടു പലകയായി.

ചാകുന്നവന്റെ ഭയം മരണത്തോടെ തീരുമ്പോള്‍
കൊലയാളിയുടെത് തുടങ്ങുന്നതേയുള്ളൂ.

ഉത്തരവാദിത്തമില്ലാതെ മരിച്ചുവീഴുന്ന അനേകര്‍ക്ക്‌ സമര്‍പ്പിക്കുന്നു.

10 comments:

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ജീവഃശ്ശവങ്ങളുടെ കാര്യമോ....?

വല്യമ്മായി said...

ശരിയാണ് :)

Vadakkoot said...

കൊള്ളാം.

Rejeesh Sanathanan said...

കൊല്ലുന്നവന്‍റെ ഓരോ പെടാപാടുകള്‍...:)

smitha adharsh said...

അത് ശരിയാണല്ലോ..അപ്പൊ,കൊല്ലുന്നവന്‍..മഹാ ഭയങ്കരനും,അതി മഹാനും ആയിരിക്കണം..അല്ലെ?

mumsy-മുംസി said...

അല്ലെങ്കിലും ഇരകളുടെ ചാകുന്നതിനു മുമ്പുള്ള നോട്ടം കുറ്റബോധമായി ജീവിതകാലം മുഴുവന്‍ ആരാച്ചാരന്‍മാരെ വേട്ടയാടും

yousufpa said...

ഇങ്ങനെയൊക്കെ ആയിട്ടും കൊല്ലുന്നവരുടെ എണ്ണം കൂടുന്നതിന്റെ മ:നശ്ശാസ്ത്രം മനസ്സിലാകുന്നില്ല.

she.... said...

i think ur opinion is too masculine....

ScribblerMaverick said...

da grammar padichu kavitha ezhutheda

ScribblerMaverick said...

da grammar padichu kavitha ezhutheda