Tuesday, November 11, 2008
യാത്ര
കഥയുടെ കൈ പിടിച്ചു ഞാന്‍ നടന്നു. മുള്ളിലും മുരടിലും കാലിടറാതെ അടിവെച്ചു അടിവെച്ചു മെല്ല്ലേ മുന്നോട്ട്. സ്വപ്നത്തിന്റെ ഭ്രാന്തിന്റെ മറവിയുടെ കരകളിലൂടെ അന്തമില്ലാത്ത ഏതോ ലോകത്തേക്ക്. ആരൊക്കെയോ തുറന്നിട്ട കിളിവാതിലിലൂടെ എന്നെ നോക്കുന്നുണ്ടായിരുന്നു. കൈമാടി കൈമാടി അവര്‍ എന്നെ വിളിച്ചുകൊണ്ടെയിരുന്നു. എല്ലാവര്‍ക്കുമുണ്ട് ഒരു നൂറു നൂറു വിശേഷങ്ങള്‍. എല്ലായിടത്തും കയറണം . എല്ലാവരെയും കാണണം.
Subscribe to:
Post Comments (Atom)
11 comments:
ഇതെന്താ മാഷേ പശകി.. പെശകി എന്നാണോ ഉദ്ദേശിച്ചത് ?
Hearty Welcome, btw :)
നല്ല കാര്യം...വരൂ വരൂ.. :)
പക്ഷെ ആരാ ഈ പസകി?
പെശകി എന്നല്ല ഉദേശിച്ചത്. ആഫ്രിക്കയിലെ ഏതോ ഗോത്ര ഭാഷയിലെ പേര് ആണത്. മറഞ്ഞിരിക്കുന്നവന്‍ എന്നര്‍ത്ഥം.
മാഷ് ആഫ്രിക്കയില്‍ ഏതു ദേശത്തൂന്നാ ?
ദേശത്തിന്റെ പേരു പറയാനൊക്കില്ല. ഒരു ക്ലു തരാം. ഞാന്‍ നില്ക്കുന്നിടം കാടാണ്. ഒരു ഇല ഇളകുന്നത് കണ്ടോ? അത് തന്നെ.
ഓ ഇലയുംകാട് ദേശം ;)
തന്നെ തന്നെ . എങ്ങനെ പിടി കിട്ടി .
സ്വാഗതം
പെശകി ‘മറഞ്ഞിരിക്കുന്നവനായ’
ഇളംകാട് ദേശക്കാരാ
ഇലകള്‍ ഇളകുന്ന ആല്‍ത്തറയില്‍
വന്ന് എത്തി നോക്കി കൂകിവിളിച്ചില്ലേ?
എങ്ങോട്ടാ ഈ യാത്രാ ?
ഞാന്‍ ഒന്ന് നോക്കട്ടെ.....
യാത്രാമംഗളങ്ങള്‍ നേര്‍ന്നു കൊണ്ട്
ഇതാ ഞാനും പ-സ-കി ...
നല്ല തീരുമാനം നജി...സ്വാഗതം.
Post a Comment