അവിടെ സുഖം തന്നെ അല്ലെ?..ഇവിടെ സുഖം തന്നെയാണ്..കാറ്റുകാലം തുടങ്ങിയതിന്റെ ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ...പുറത്തിറങ്ങാന്‍ വയ്യ..ആകെ പൊടിയും പിന്നെ ഒരു തരം വരള്‍ച്ചയും...സുഷമ വിളിച്ചിരുന്നു.. അവളുടെ കുട്ടിക്ക് എന്തോ കരപ്പനാത്രേ...അവള്‍ടെ കേട്ട്യോനച്ചാല്‍ അവളെയൊന്നും നോക്കാന്‍ നേരല്ലത്രേ...എപ്പളും നാട്ടാരുടെ കാര്യം... ഇനിപ്പോ ഇവന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങീട്ടു വേണല്ലോ നാടൊക്കെ ഒന്നു നന്നാവാന്‍.ആ കുട്ടീടെ ഒരു കാര്യം..പഠിക്കാനും പൊറകില്‍, ഇപ്പൊ ദാ കല്യാണം കഴിച്ചു കൊടുത്തപ്പോ അതും തല തിരിഞ്ഞു പോയി..അവള്‍ ജനിച്ചപ്പളെ പണിക്കര് പറഞ്ഞതാ ഈ കുട്ടി നിങ്ങളെ ബുദ്ധിമുട്ടിക്കുംന്നു...പറഞ്ഞ പോലെന്ന്യായി..എന്താപ്പോ ചെയ്യാ....ആ പിന്നെ അടുത്ത പ്രാവശ്യം വരുമ്പോ ബ്രുടിന്റെ സ്പ്രേ വേണ്ടാട്ടോ..പുതിയ ഏതോ ഒരെണ്ണം വന്നിട്ടുണ്ടല്ലോ, ജൈദ് ഗൂഡിയോ അങ്ങനെ എന്താണ്ടോ പേരായിട്ട്? ആ അത് മതി..പാവം മരിച്ചു പോയി...കാര്യം നമ്മള് ഇന്ത്യക്കാരെ അവള്‍ മൊത്തം അവള്‍ തെറി വിളിച്ചെങ്കിലും എനിക്ക് അവളോട് ഒരു ഇതുണ്ടായിരുന്നു.ശില്പ ഷെട്ടിയെക്കള്‍ കേമി ഗൂഡി തന്നെയാണ്....ശില്പ ഷെട്ടി, ആരെങ്കിലും കൊച്ചുങ്ങള്‍ക്കിടുന്ന പേരാണോ ഇത്. അവളെ അല്ല, അവളുടെ വീട്ടില്‍ ഉള്ളോരെ വേണം തല്ലാന്‍..അപ്പൊ മറക്കണ്ട സ്പ്രേയുടെ കാര്യം...ഇനി മുതല്‍ ഇന്ത്യന്‍ ബാങ്കില്‍ പൈസ അയക്കണ്ട.അവിടത്തെ ആ മാനേജര്‍ ആളത്ര ശരിയല്ല...എടക്കെടക്ക് അയാളുടെ കാബിനിലേക്ക് വിളിപ്പിക്കും,അവിടെ ഒപ്പിട് ഇവിടെ ഒപ്പിട് എന്ന് പറഞ്ഞു.
ഇനി വിശേഷം ഒന്നു ഇല്ല
നിര്‍ത്തട്ടെ
ഒരു കാര്യം ചോദിയ്ക്കാന്‍ മറന്നു.പ്രഷറിന്റെ ഗുളിക ഒക്കെ നേരത്തിനു കഴിക്കുന്നുണ്ടല്ലോ അല്ലെ?
Saturday, December 5, 2009
Monday, October 5, 2009
No one knew why father
dropped his aitches,
or why he always wore
a long face in the company
of those dandies,
who flooded the neighborhood
with their customary
cock-a-doodle-doo.
they laughed, he too kept
a smile unwithered, tiny though.
they gave us pamphlets which
tasted of cockroaches
and biscuits which
told the unheard-of lies……
still father drops his aitches.
dropped his aitches,
or why he always wore
a long face in the company
of those dandies,
who flooded the neighborhood
with their customary
cock-a-doodle-doo.
they laughed, he too kept
a smile unwithered, tiny though.
they gave us pamphlets which
tasted of cockroaches
and biscuits which
told the unheard-of lies……
still father drops his aitches.
Sunday, October 4, 2009
Sunday, September 13, 2009
the last pain
the last pain
it was nothing
nothing, i say.
but it looked
like the rays
of a dying sun
weary of reason.
did i say reason?
oh yes.
then it is true.
it reaches out
but returns empty.
it was nothing
nothing, i say.
but it looked
like the rays
of a dying sun
weary of reason.
did i say reason?
oh yes.
then it is true.
it reaches out
but returns empty.
Monday, September 7, 2009
After I climb
Tuesday, June 9, 2009
ശവപരിശോധന
"ആത്മാര്‍ത്ഥത
അലിവ്
സ്നേഹം
കാരുണ്യം
ദയ
ഒന്നും കാണുന്നില്ലല്ലോ സാറേ
ഈ ബോഡിക്കകത്ത്,
ഉള്ളത് വാക്കുകള്‍ പോലെ എന്തോ ഒന്നു,
അതാണെങ്കില്‍ വളര്‍ച്ച മുരടിച്ച്.......
തിരിച്ചറിയാനാകുന്നില്ല"
" ആ !!! എന്തെകിലുമാട്ടെ....
താന്‍ വേഗം തുന്നിക്കെട്ടി അടുത്തതെടുക്ക്"
അലിവ്
സ്നേഹം
കാരുണ്യം
ദയ
ഒന്നും കാണുന്നില്ലല്ലോ സാറേ
ഈ ബോഡിക്കകത്ത്,
ഉള്ളത് വാക്കുകള്‍ പോലെ എന്തോ ഒന്നു,
അതാണെങ്കില്‍ വളര്‍ച്ച മുരടിച്ച്.......
തിരിച്ചറിയാനാകുന്നില്ല"
" ആ !!! എന്തെകിലുമാട്ടെ....
താന്‍ വേഗം തുന്നിക്കെട്ടി അടുത്തതെടുക്ക്"
Sunday, May 31, 2009
papa said don't
papa said don't
so i don't tell
i keep it all
dug deep in my head...
i try to scream
i scream inside
it hurts too much
to silent cry-
my throat is choked
i hurt it so
from silent moans
deep down my throat.
Siu Won Ng
so i don't tell
i keep it all
dug deep in my head...
i try to scream
i scream inside
it hurts too much
to silent cry-
my throat is choked
i hurt it so
from silent moans
deep down my throat.
Siu Won Ng
Sunday, May 24, 2009
മഴ
വാരിപ്പുണരട്ടെ
ഈ നീര്‍ത്തുള്ളികളെ!
ഇനിയൊരു മഴ
എന്നില്‍ പെയ്തില്ലെങ്കിലോ!
ഇതു ചുവന്നിരിക്കുന്നു!
ആരുടെ കണ്ണില്‍നിന്നൊഴുകിയ
രക്തമാണോ!
ഈ നീര്‍ത്തുള്ളികളെ!
ഇനിയൊരു മഴ
എന്നില്‍ പെയ്തില്ലെങ്കിലോ!
ഇതു ചുവന്നിരിക്കുന്നു!
ആരുടെ കണ്ണില്‍നിന്നൊഴുകിയ
രക്തമാണോ!
Wednesday, April 8, 2009
Tuesday, March 24, 2009
dualism
i am outside of
history. i wish
i had some peanuts; it
looks hungry there in
its cage.
i am inside of
history. its hungrier than i
thot.
Ishmael Reed
history. i wish
i had some peanuts; it
looks hungry there in
its cage.
i am inside of
history. its hungrier than i
thot.
Ishmael Reed
Monday, March 23, 2009
മോനിദീപ
മോനിദീപ!
ഏതാണ് നിന്റെ പര്‍വതങ്ങള്‍?
ഏതാണ് നിന്റെ നദി?
ഏതാണ് നിന്റെ ഭൂമി?
സമുദ്രം പോലെ അലയടിക്കുന്ന നിന്റെ കണ്ണുകള്‍ക്ക്
ഏത് പലായനത്തിന്റെ കഥയാണ് പറയാനുള്ളത്.
മോനിദീപ!
നവോമിയുടെ മരുമകള്‍ റുതിനെ പോലെ
നീയും പോരുന്നോ എന്റെ അരിവാള്‍ തലപ്പില്‍
നിന്നും ഉതിര്‍ന്നു വീഴുന്ന യവ മണികള്‍ പെറുക്കിയെടുക്കാന്‍.
"നിങ്ങളുടെ ആളുകള്‍ തന്നെ എന്റെ ആളുകള്‍,
നിങ്ങളുടെ നാട് എന്റെതും"-
റുതിനെ പോലെ നീയും പിറുപിറുത്തു.
മോനിദീപ!
നീ ഊതിവിട്ട പുകച്ചുരുളുകള്‍ക്കിടയില്‍ നിന്നു
നിന്റെ കണ്ണുകള്‍,
വീണ്ടും ആ പാലായനത്തെ ഓര്‍മിപ്പിചു കൊണ്ടിരുന്നു.
ഏതാണ് നിന്റെ പര്‍വതങ്ങള്‍?
ഏതാണ് നിന്റെ നദി?
ഏതാണ് നിന്റെ ഭൂമി?
സമുദ്രം പോലെ അലയടിക്കുന്ന നിന്റെ കണ്ണുകള്‍ക്ക്
ഏത് പലായനത്തിന്റെ കഥയാണ് പറയാനുള്ളത്.
മോനിദീപ!
നവോമിയുടെ മരുമകള്‍ റുതിനെ പോലെ
നീയും പോരുന്നോ എന്റെ അരിവാള്‍ തലപ്പില്‍
നിന്നും ഉതിര്‍ന്നു വീഴുന്ന യവ മണികള്‍ പെറുക്കിയെടുക്കാന്‍.
"നിങ്ങളുടെ ആളുകള്‍ തന്നെ എന്റെ ആളുകള്‍,
നിങ്ങളുടെ നാട് എന്റെതും"-
റുതിനെ പോലെ നീയും പിറുപിറുത്തു.
മോനിദീപ!
നീ ഊതിവിട്ട പുകച്ചുരുളുകള്‍ക്കിടയില്‍ നിന്നു
നിന്റെ കണ്ണുകള്‍,
വീണ്ടും ആ പാലായനത്തെ ഓര്‍മിപ്പിചു കൊണ്ടിരുന്നു.
Saturday, February 28, 2009
അണ്ണാനെപ്പോലെ
ജീവിതം തമാശക്കളിയല്ല ,
ഏറെ ഗൌരവത്തോടെ വേണം നീ ജീവിക്കാന്‍ ,
അതായത്, ഒരു അണ്ണാനെപ്പോലെ -
ജീവിതത്തിന് മുകളിലോ അപ്പുറത്തോ എന്തിനെയെങ്കിലും തിരയാതെയുള്ള ഒന്ന് ,
ജീവിതമായിരിക്കണം നിന്റെ ഒരേയൊരു ജോലി .
( നസീം ഹിക്മത്തിന്റെ 'ഓണ്‍ ലിവിംഗ് ' എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ )
ഏറെ ഗൌരവത്തോടെ വേണം നീ ജീവിക്കാന്‍ ,
അതായത്, ഒരു അണ്ണാനെപ്പോലെ -
ജീവിതത്തിന് മുകളിലോ അപ്പുറത്തോ എന്തിനെയെങ്കിലും തിരയാതെയുള്ള ഒന്ന് ,
ജീവിതമായിരിക്കണം നിന്റെ ഒരേയൊരു ജോലി .
( നസീം ഹിക്മത്തിന്റെ 'ഓണ്‍ ലിവിംഗ് ' എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ )
Tuesday, February 24, 2009
പാഠം
Wednesday, January 21, 2009
സ്വപ്നം
ലോകം മുഴുവന്‍ തന്റെ മുമ്പില്‍ നമിക്കുന്ന ദിവസം
സ്വപ്നം കണ്ട് അവള്‍ ആ പൊട്ടക്കിണറ്റില്‍ ചുരുണ്ടുകിടന്നു.
ഒരു നാള്‍ അവളുടെ സ്വപ്നം ഫലിച്ചു.
ചുണ്ടില്‍ മുറി ബീഡിയും കയ്യില്‍ നീണ്ട വടിയും
റാന്തല്‍വിളക്കുമായി അവന്‍ അവളെ ക്ഷണിക്കാനെത്തി.
അയാള്‍ നീട്ടിയ വടിയിലൂടെ അവള്‍ അദ്ഭുത ലോകത്തേക്ക് പിടിച്ചുകയറി.
ഒട്ടും വേദനിപ്പിക്കാതെ അയാള്‍ അവളുടെ ഉടല്‍ രണ്ടായി പകുത്തു.
ഏഴ് കടലും കടന്നു അവള്‍ ലോകത്തിന്റെ തീന്‍ മേശയില്‍,
മസാലയില്‍ കുളിച്ച് ..............................
മൊരിഞ്ഞ്......................
അവളുടെ മുഴുത്ത ശരീരത്തിന്റെ അവകാശം ആര്‍ക്കെന്ന തര്‍ക്കത്തിലായിരുന്നു സ്വപ്നം കണ്ട് അവള്‍ ആ പൊട്ടക്കിണറ്റില്‍ ചുരുണ്ടുകിടന്നു.
ഒരു നാള്‍ അവളുടെ സ്വപ്നം ഫലിച്ചു.
ചുണ്ടില്‍ മുറി ബീഡിയും കയ്യില്‍ നീണ്ട വടിയും
റാന്തല്‍വിളക്കുമായി അവന്‍ അവളെ ക്ഷണിക്കാനെത്തി.
അയാള്‍ നീട്ടിയ വടിയിലൂടെ അവള്‍ അദ്ഭുത ലോകത്തേക്ക് പിടിച്ചുകയറി.
ഒട്ടും വേദനിപ്പിക്കാതെ അയാള്‍ അവളുടെ ഉടല്‍ രണ്ടായി പകുത്തു.
ഏഴ് കടലും കടന്നു അവള്‍ ലോകത്തിന്റെ തീന്‍ മേശയില്‍,
മസാലയില്‍ കുളിച്ച് ..............................
മൊരിഞ്ഞ്......................
ലോകം അപ്പോള്‍.
Monday, January 5, 2009
ഉത്തരവാദിത്തമുള്ള ജോലി
കൊല്ലലാണോ ചാകലാണോ
കൂടുതല്‍ ഉത്തരവാദിത്തമുള്ള ജോലി?
എനിക്ക് തോന്നുന്നു ആദ്യത്തേതാണെന്ന്.
ചാകുന്നവന് മുന്‍പിന്‍ നോക്കേണ്ട കാര്യമില്ല
ദിവസം കാത്തിരുന്നാല്‍ മതിയാകും
ഇനി കാത്തിരുന്നില്ലെങ്ങിലും ചത്തോളും.
കൊല്ലുന്നവന്റെ കാര്യം ഇങ്ങനാണോ?
എന്തൊക്കെ നോക്കണം.
ചത്തെന്നു ഉറപ്പിക്കണം
പകവീട്ടാന്‍ കുടുംബത്തില്‍ നിന്നു
ആരും വരാത്ത മട്ടില്‍ ഒതുക്കണം.
കൊല്ലാന്‍ നിയമിച്ച യജമാനനെ
തിരിഞ്ഞു കുത്തിയെക്കാവുന്ന കൂട്ടാളിയെ
ഒക്കെ സംശയിക്കണം.
പിന്നെ,
ചാകുന്നവന്റെ അവസാനത്തെ നോട്ടവും പിടച്ചിലും.
അതങ്ങനെ മനസ്സില്‍ തേട്ടി തേട്ടി വരും
മരണത്തിന്റെ ചൂണ്ടു പലകയായി.
ചാകുന്നവന്റെ ഭയം മരണത്തോടെ തീരുമ്പോള്‍
കൊലയാളിയുടെത് തുടങ്ങുന്നതേയുള്ളൂ.
കൂടുതല്‍ ഉത്തരവാദിത്തമുള്ള ജോലി?
എനിക്ക് തോന്നുന്നു ആദ്യത്തേതാണെന്ന്.
ചാകുന്നവന് മുന്‍പിന്‍ നോക്കേണ്ട കാര്യമില്ല
ദിവസം കാത്തിരുന്നാല്‍ മതിയാകും
ഇനി കാത്തിരുന്നില്ലെങ്ങിലും ചത്തോളും.
കൊല്ലുന്നവന്റെ കാര്യം ഇങ്ങനാണോ?
എന്തൊക്കെ നോക്കണം.
ചത്തെന്നു ഉറപ്പിക്കണം
പകവീട്ടാന്‍ കുടുംബത്തില്‍ നിന്നു
ആരും വരാത്ത മട്ടില്‍ ഒതുക്കണം.
കൊല്ലാന്‍ നിയമിച്ച യജമാനനെ
തിരിഞ്ഞു കുത്തിയെക്കാവുന്ന കൂട്ടാളിയെ
ഒക്കെ സംശയിക്കണം.
പിന്നെ,
ചാകുന്നവന്റെ അവസാനത്തെ നോട്ടവും പിടച്ചിലും.
അതങ്ങനെ മനസ്സില്‍ തേട്ടി തേട്ടി വരും
മരണത്തിന്റെ ചൂണ്ടു പലകയായി.
ചാകുന്നവന്റെ ഭയം മരണത്തോടെ തീരുമ്പോള്‍
കൊലയാളിയുടെത് തുടങ്ങുന്നതേയുള്ളൂ.
ഉത്തരവാദിത്തമില്ലാതെ മരിച്ചുവീഴുന്ന അനേകര്‍ക്ക് സമര്‍പ്പിക്കുന്നു.
Subscribe to:
Posts (Atom)